അനുപമസ്നേഹചൈതന്യമേ | Anupama Sneha Chaithanyame

അനുപമസ്നേഹചൈതന്യമേ
മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ,
യേശുവേ, സ്നേഹസ്വരൂപാ
സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ,
ഞങ്ങള്‍ക്കു പ്രത്യാശയും നീ
വഴിയും സത്യവും ജീവനുമായ് നീ
വന്നീടണമേ നാഥാ
സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
(അനുപമസ്നേഹചൈതന്യമേ...)

നിന്‍ ദിവ്യസ്നേഹം നുകരാന്‍
ഒരു മനസ്സായ് വന്നു ചേരാന്‍
സുഖവും ദുഃഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ
സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
(അനുപമസ്നേഹചൈതന്യമേ...)