Top Ad

അടവിതരുക്കളിന്നിടയില്‍ | Adaviruthukalinidayil

അടവിതരുക്കളിന്നിടയില്‍
ഒരു നാരകം എന്നവണ്ണം (2)
വിശുദ്ധരിന്‍ നടുവില്‍ക്കാണുന്നേ
അതിശ്രേഷ്‌ഠനാമേശുവിനെ (2)

വാഴ്‌ത്തുമേ എന്റെ പ്രിയനെ
ജീവകാലമെല്ലാം
ഈ മരുയാത്രയില്‍
നന്ദിയോടെ ഞാന്‍ പാടിടുമേ (2)

പനിനീര്‍ പുഷ്പം ശാരോനിലവന്‍
താമരയുമേ താഴ്‌വരയില്‍ (2)
വിശുദ്ധരില്‍ അതിവിശുദ്ധനവന്‍
മാ- സൗന്ദര്യ സന്പൂര്‍ണ്ണനെ (2) (വാഴ്‌ത്തുമേ..)

പകര്‍ന്നതൈലം പോല്‍ നിന്‍ നാമം
പാരില്‍ സൗരഭ്യം വീശുന്നതാല്‍ (2)
പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍
എന്നെ സുഗന്ധമായ് മാറ്റിടണേ (2) (വാഴ്‌ത്തുമേ..)

മന:ക്ലേശതരം‍ഗങ്ങളാല്‍
ദു:ഖസാഗരത്തില്‍ മുങ്ങുമ്പോള്‍ (2)
തിരുക്കരം നീട്ടി എടുത്തണച്ച്
ഭയപ്പെടേണ്ട എന്നുരച്ചവനേ (2) (വാഴ്‌ത്തുമേ..)

തിരുഹിതമിഹെ തികച്ചിടുവാന്‍
ഇതാ ഞാനിപ്പോള്‍ വന്നിടുന്നേ (2)
എന്റെ വേലയെ തികച്ചും‍കൊണ്ടു
നിന്റെ മുന്‍പില്‍ ഞാന്‍ നിന്നിടുവാന്‍ (2) (വാഴ്‌ത്തുമേ..)
Tags