കര്‍ത്താവേ വന്നെന്നില്‍
ആത്മാവേ തന്നെന്നില്‍
ആവസിക്കെന്നുള്ളില്‍ എന്നാളും
ജീവനും ശക്തിയും ജ്ഞാനവും തന്നെന്നെ
ആത്മാവിന്‍ ഫലത്താല്‍ നിറയ്ക്ക..
തീ കത്തിക്ക എന്നില്‍ തീ കത്തിക്ക
അഗ്നിയായ് എരിഞ്ഞുയരാന്‍ പരിശുദ്ധാത്മാവേ..
പാപങ്ങള്‍ ശാപങ്ങള്‍ ദോഷങ്ങള്‍ നീങ്ങിയെന്‍
ആത്മം-ദേഹം-ദേഹി ശുദ്ധമായ് (2)
നിന്റെ ആലയമായ് വസിപ്പാന്‍ (കര്‍ത്താവേ..)
വീശണമേ എന്നില്‍ വീശണമേ..
കാറ്റായ് വീശണമേ.. പരിശുദ്ധാത്മാവേ..
ജീവന്റെ പാതയില്‍ സ്നേഹത്തിന്‍ പ്രഭയായ്
നന്മയിന്‍ സൌരഭ്യം തൂകുവാന്‍ (2)
തൃക്കരങ്ങളാല്‍ നയിക്കണമേ (കര്‍ത്താവേ..)
പകരണമേ എന്നില്‍ പകരണമേ
ഗിലെയാദിന്‍ തൈലം.. പരിശുദ്ധാത്മാവേ..
സൌഖ്യമായ് ശാന്തിയായ് സഹനമായ് സാക്ഷ്യമായ്
സാനന്ദം നിന്‍ സ്തുതി പാടുവാന്‍ (2)
നിന്‍ മഹത്വത്തില്‍ നിറഞ്ഞീടുവാന്‍ (കര്‍ത്താവേ..)
പെയ്യണമേ എന്നില്‍ പെയ്യണമേ
മഴയായ് പെയ്യണമേ.. പരിശുദ്ധാത്മാവേ..
എരിയും മരുവില്‍ കനിവിന്‍ കരമായ്
ദാഹത്തിന്‍ ജലമായ് ഒഴുകാന്‍.. (2)
ആത്മമാരിയാല്‍ നിറയ്ക്കണമേ.. (കര്‍ത്താവേ..)
ആത്മാവേ തന്നെന്നില്‍
ആവസിക്കെന്നുള്ളില്‍ എന്നാളും
ജീവനും ശക്തിയും ജ്ഞാനവും തന്നെന്നെ
ആത്മാവിന്‍ ഫലത്താല്‍ നിറയ്ക്ക..
തീ കത്തിക്ക എന്നില്‍ തീ കത്തിക്ക
അഗ്നിയായ് എരിഞ്ഞുയരാന്‍ പരിശുദ്ധാത്മാവേ..
പാപങ്ങള്‍ ശാപങ്ങള്‍ ദോഷങ്ങള്‍ നീങ്ങിയെന്‍
ആത്മം-ദേഹം-ദേഹി ശുദ്ധമായ് (2)
നിന്റെ ആലയമായ് വസിപ്പാന്‍ (കര്‍ത്താവേ..)
വീശണമേ എന്നില്‍ വീശണമേ..
കാറ്റായ് വീശണമേ.. പരിശുദ്ധാത്മാവേ..
ജീവന്റെ പാതയില്‍ സ്നേഹത്തിന്‍ പ്രഭയായ്
നന്മയിന്‍ സൌരഭ്യം തൂകുവാന്‍ (2)
തൃക്കരങ്ങളാല്‍ നയിക്കണമേ (കര്‍ത്താവേ..)
പകരണമേ എന്നില്‍ പകരണമേ
ഗിലെയാദിന്‍ തൈലം.. പരിശുദ്ധാത്മാവേ..
സൌഖ്യമായ് ശാന്തിയായ് സഹനമായ് സാക്ഷ്യമായ്
സാനന്ദം നിന്‍ സ്തുതി പാടുവാന്‍ (2)
നിന്‍ മഹത്വത്തില്‍ നിറഞ്ഞീടുവാന്‍ (കര്‍ത്താവേ..)
പെയ്യണമേ എന്നില്‍ പെയ്യണമേ
മഴയായ് പെയ്യണമേ.. പരിശുദ്ധാത്മാവേ..
എരിയും മരുവില്‍ കനിവിന്‍ കരമായ്
ദാഹത്തിന്‍ ജലമായ് ഒഴുകാന്‍.. (2)
ആത്മമാരിയാല്‍ നിറയ്ക്കണമേ.. (കര്‍ത്താവേ..)