സ്നേഹമാമേശുവേ-സ്നേഹമേ നിറവായ്
സ്നേഹം നിന്‍ മൊഴി ക്രിയയുമെല്ലാം-സ്നേഹം സര്‍വ്വവുമേ
സ്നേഹിച്ചേശു എന്നെ-ചോരയില്‍ കഴുകി
സ്നേഹതാതന്നു എന്നെയാചാര്യ-രാജനാക്കിയല്ലോ
ഇയ്യുലകാധിപന്‍-കണ്‍കുരുടാക്കി
ആയതാല്‍ ഭംഗി രൂപവുമില്ലാ-തായി നീ എനിക്കു
ദൈവാത്മാവെന്നുടെ-കാഴ്ചയെ നല്‍കി
ദൈവസുതനപ്പോള്‍ എന്റെ കണ്ണിന്നു-കൌതുകമായ് വന്നു
ദാസവേഷം പൂണ്ട-ദേവകുമാരന്‍
യേശുദേവാ വിശ്വാസികള്‍ക്കു നീ-വിലയേറിയവന്‍
ആയിരങ്ങളുടെ-ആയിരങ്ങളില്‍
അതിസൌന്ദര്യവാനാകുമേശു-ദേവന്‍ നീയല്ലയോ?
നീയല്ലാതാരുള്ളു-സ്വര്‍ഗ്ഗമാം ലോകേ?
നീയല്ലാതില്ല ഭൂവിലാരും ഞാന്‍ ഇഛിക്കത്തക്കവന്‍
ഹാ മനോഹരന്‍-നീ, ഭാഗ്യവാന്‍ നീ
ഹാ മഹാശുദ്ധന്‍ എന്നുടെ പാപം-ആകെ നീക്കിയവന്‍
നിറവായ കൃപ-പൂര്‍ണ്ണമാം സ്നേഹം
നീതിയും സര്‍വ്വശ്രേഷ്ഠതകളും-ഉള്ളോനേശുവേ നീ
എന്‍ സൃഷ്ടാവിവന്‍ താന്‍-എന്‍ കര്‍ത്താവിവന്‍ താന്‍
എന്നെ സൃഷ്ടിച്ചു രക്ഷിച്ചു നിത്യ-ജീവന്‍ തന്നതിവവന്‍
സര്‍വ്വ നാമങ്ങള്‍ക്കും-സര്‍വ്വ വസ്തുവിന്നും
സര്‍വ്വ സൃഷ്ടിക്കും മേലായ് നിന്നെ ഞാന്‍-സ്നേഹിച്ചീടും നാഥാ
സ്തോത്രമേശുവിന്നു-താതന്നും സ്തോത്രം
സ്തോത്രമെന്നാശ്വാസപ്രദനുമേ-ആമേന്‍ ഹല്ലെലൂയ്യാ