ഹൃദയകവാടങ്ങള്‍ തുറന്നിതാ ഹൃദയേശ്വരന്‍ വരുന്നൂ
തിരുവോസ്തി തന്നിലായ് തിരുരൂപം പൂണ്ട്
തിരുനാഥന്‍ എഴുന്നള്ളുന്നു
ഒരു പാഴ്മുളന്തണ്ടാം എന്‍ മനതാരിനെ
സുരഗാനം പൊഴിയുന്ന മുരളിയാക്കൂ
തന്ത്രികള്‍ പൊട്ടിയൊരെന്‍ മനോവീണയില്‍
സുന്ദരഗാനങ്ങള്‍ ഉണര്‍ത്തേണമേ
അലറി മറിയുന്ന അലയാഴിയാം മനം
അലിവോടെ ശാന്തമായ് തീര്‍ക്കേണമേ
അലയില്ലാതാഴിയില്‍ ഉഴലുന്ന എന്നെ നീ
നിഖിലേശാ കരം നല്‍കി ഉയര്‍ത്തേണമേ
തിരുമനം എന്നോടരുളുന്നതൊക്കെയും
തിരുഹിതം പോലെ ഞാന്‍ നിറവേറ്റിടാം
ഹൃദയത്തിന്‍ മാലുകളാകവെ നീക്കണേ
സകലേശാ നീ എന്നില്‍ വസിക്കേണമേ
തിരുവോസ്തി തന്നിലായ് തിരുരൂപം പൂണ്ട്
തിരുനാഥന്‍ എഴുന്നള്ളുന്നു
ഒരു പാഴ്മുളന്തണ്ടാം എന്‍ മനതാരിനെ
സുരഗാനം പൊഴിയുന്ന മുരളിയാക്കൂ
തന്ത്രികള്‍ പൊട്ടിയൊരെന്‍ മനോവീണയില്‍
സുന്ദരഗാനങ്ങള്‍ ഉണര്‍ത്തേണമേ
അലറി മറിയുന്ന അലയാഴിയാം മനം
അലിവോടെ ശാന്തമായ് തീര്‍ക്കേണമേ
അലയില്ലാതാഴിയില്‍ ഉഴലുന്ന എന്നെ നീ
നിഖിലേശാ കരം നല്‍കി ഉയര്‍ത്തേണമേ
തിരുമനം എന്നോടരുളുന്നതൊക്കെയും
തിരുഹിതം പോലെ ഞാന്‍ നിറവേറ്റിടാം
ഹൃദയത്തിന്‍ മാലുകളാകവെ നീക്കണേ
സകലേശാ നീ എന്നില്‍ വസിക്കേണമേ