Top Ad

ആഴത്തില്‍ നിന്നു ഞാന്‍ | Azhathil Ninnu Njan

ആഴത്തില്‍ നിന്നു ഞാന്‍
ആര്‍ദ്രമായ് കേഴുന്നു
ദൈവമേ എന്നെ നീ കേള്‍ക്കേണമേ

പാപങ്ങളെല്ലാം നീ
ഓര്‍ത്തിരുന്നാല്‍ നാഥാ
ആരാരീലോകത്തില്‍ രക്ഷനേടും

പാപത്തിന്‍ മോചനം
നിന്നില്‍ ഞാന്‍ തേടുന്നു
നീയാണെന്‍ മോക്ഷവും പ്രത്യാശയും

പുലരുവാന്‍ കാക്കുന്ന
കാവല്‍ക്കാരെന്ന പോല്‍
സകലേശാ നിന്നെ ഞാന്‍ കാത്തിരിപ്പൂ

പാപങ്ങള്‍ മോചിക്കും
കാരുണ്യവാരിധേ
ആത്മാക്കള്‍ക്കാശ്വാസം നല്‍കേണമേ
Tags