Top Ad

സ്നേഹമത്രേ ശ്രേഷ്ഠം Snehamathre Shreshtam

സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര-
സ്നേഹമത്രേ ശ്രേഷ്ഠം!

മഹിതമാം ജ്ഞാനം-മഹത്വപ്രത്യാശ,
മഹിയില്‍ വിശ്വാസം എന്നിവയെക്കാള്‍ (സ്നേഹമത്രേ..)

പല പല ഭാഷകള്‍-പഠിച്ചിരുന്നാലും
കല കലെന്നാര്‍ക്കും കൈത്താളമല്ലോ (സ്നേഹമത്രേ..)

ഉള്ളതെല്ലാം ഞാന്‍ ധര്‍മ്മം ചെയ്താലും
ഇല്ലെന്നില്‍ സ്നേഹ-മെങ്കില്‍ ഫലമുണ്ടോ (സ്നേഹമത്രേ..)

തുനിവോടെന്‍ ദേഹം-ചുടാന്‍ കൊടുത്താലും
അനിശമന്‍പില്ലാ-ഞ്ഞാല്‍ ഫലമില്ലേ (സ്നേഹമത്രേ..)

ദയ, സമാധാനം-സകല സല്‍ഗുണവും
ജയകര സത്യം-സഹിഷ്ണുതയുമുള്ള (സ്നേഹമത്രേ..)

നിഗളം, അസൂയ, നേരുകേടായ
പകയുമന്യായ-പ്പാപവും ചെയ്യാ (സ്നേഹമത്രേ..)

ദ്വേഷവും, ദോഷ-വിചാരവുമില്ല;
നാശമില്ലേതും-ദോഷം ചെയ്കില്ല (സ്നേഹമത്രേ..)

സകലവും സഹിക്കും-സതതം വിശ്വസിക്കും,
അഖിലനന്മയുമാ-ര്‍ന്നതുലമുല്ലസിക്കും (സ്നേഹമത്രേ..)
Tags