ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ
ദാവീദിന്‍ സുതനേ എന്നില്‍ കനിവു തോന്നണമേ
അമ്മതന്റെ ഉദരത്തില്‍ ഞാന്‍ കിടന്നപ്പോള്‍
അമ്മയില്‍ ഭവിച്ച തിന്മകളെന്നിലുണ്ടെങ്കില്‍
അവയെല്ലാം നീക്കിയെന്നില്‍ മോചനം നല്‍കൂ
നിന്റെ ദിവ്യ സ്പര്‍ശനത്താല്‍ സൗഖ്യവും നല്‍കൂ
ഗര്‍ഭത്തില്‍ ഭ്രൂണമായ് വളര്‍ന്നകാലം
അമ്മയില്‍ വന്നതാം കോപനീരസം
വൈരവും വെറുപ്പുമെന്നില്‍ നിറച്ചുവെങ്കില്‍
സര്‍വ്വരോഗ മോചകാ സൗഖ്യമേകണമേ
ഞാന്‍ പിറന്ന സ്വന്തവീട്ടില്‍ വളര്‍ന്ന പ്രായം
അന്നെനിക്കു ലഭിക്കേണ്ട സ്നേഹവാത്സല്യം
പുല്‍ക്കൂട്ടില്‍ പിറന്നതാം ഉണ്ണിയേശുവേ
നിന്റെ സ്നേഹവാത്സല്യം നല്‍കിടൂ എന്നില്‍
വിദ്യതേടി സ്കൂളിലാദ്യം പോയനാളതില്‍
ഒരിക്കലും കണ്ടിടാത്ത ഗുരുഭൂതര്‍ തന്‍
ശിക്ഷണങ്ങളേറ്റു ഞാന്‍ തളര്‍ന്നുവെങ്കില്‍
ഗുരുഭൂതനേശുവേ രക്ഷയേകണമേ
കൗമാരപ്രായത്തില്‍ ഞാന്‍ കടന്നപ്പോള്‍
എന്റെ മെയ്യില്‍ വന്നതാം വ്യതിയാനങ്ങള്‍
നാണവും ഭീതിയും തളര്‍ത്തിയെങ്കില്‍
നന്മപൂരിതാ സര്‍വ്വം തൊട്ടു നീക്കണമേ
യൗവ്വനത്തിന്‍ തിളപ്പില്‍ ഞാന്‍ ചിന്തയില്ലാതെ
കാമമോഹവലയത്തില്‍ വീണുലഞ്ഞപ്പോള്‍
ആ കുറ്റബോധങ്ങള്‍ രോഗമായെങ്കില്‍
നിന്റെ ദിവ്യസ്നേഹത്താല്‍ സൗഖ്യമേകണമേ
അച്ഛനമ്മയില്‍ നിന്നും സ്നേഹമില്ലാതെ
ആര്‍ക്കുമെന്നെയിഷ്ടമില്ല എന്ന തോന്നലും
ആധിയും വ്യാധിയും വിതച്ചുവെങ്കില്‍
ആശ്വാസദായകാ സൗഖ്യമേകണമേ
നീ എനിക്കു ജീവിതത്തില്‍ തുണയായ് തന്ന
ഇണയെ നിന്‍ സന്നിധിയില്‍ സമര്‍പ്പിക്കുന്നു
പരസ്പരം കുറവെല്ലാം ക്ഷമിച്ചാമോദം
നിന്‍ഹിതം പോല്‍ ജീവിക്കാന്‍ ശക്തിയേകണമേ
ഈ ഉലകില്‍ നഷ്ടമായ സ്നേഹമൊക്കെയും
ഈ നിമിഷം ചൊരിഞ്ഞെന്നെ ധന്യമാക്കണമേ
നിന്റെ സ്നേഹസാഗരത്തില്‍ മുങ്ങിടട്ടെ ഞാന്‍
നിത്യമായ മോചനം നേടിടട്ടെ ഞാന്‍
ദാവീദിന്‍ സുതനേ എന്നില്‍ കനിവു തോന്നണമേ
അമ്മതന്റെ ഉദരത്തില്‍ ഞാന്‍ കിടന്നപ്പോള്‍
അമ്മയില്‍ ഭവിച്ച തിന്മകളെന്നിലുണ്ടെങ്കില്‍
അവയെല്ലാം നീക്കിയെന്നില്‍ മോചനം നല്‍കൂ
നിന്റെ ദിവ്യ സ്പര്‍ശനത്താല്‍ സൗഖ്യവും നല്‍കൂ
ഗര്‍ഭത്തില്‍ ഭ്രൂണമായ് വളര്‍ന്നകാലം
അമ്മയില്‍ വന്നതാം കോപനീരസം
വൈരവും വെറുപ്പുമെന്നില്‍ നിറച്ചുവെങ്കില്‍
സര്‍വ്വരോഗ മോചകാ സൗഖ്യമേകണമേ
ഞാന്‍ പിറന്ന സ്വന്തവീട്ടില്‍ വളര്‍ന്ന പ്രായം
അന്നെനിക്കു ലഭിക്കേണ്ട സ്നേഹവാത്സല്യം
പുല്‍ക്കൂട്ടില്‍ പിറന്നതാം ഉണ്ണിയേശുവേ
നിന്റെ സ്നേഹവാത്സല്യം നല്‍കിടൂ എന്നില്‍
വിദ്യതേടി സ്കൂളിലാദ്യം പോയനാളതില്‍
ഒരിക്കലും കണ്ടിടാത്ത ഗുരുഭൂതര്‍ തന്‍
ശിക്ഷണങ്ങളേറ്റു ഞാന്‍ തളര്‍ന്നുവെങ്കില്‍
ഗുരുഭൂതനേശുവേ രക്ഷയേകണമേ
കൗമാരപ്രായത്തില്‍ ഞാന്‍ കടന്നപ്പോള്‍
എന്റെ മെയ്യില്‍ വന്നതാം വ്യതിയാനങ്ങള്‍
നാണവും ഭീതിയും തളര്‍ത്തിയെങ്കില്‍
നന്മപൂരിതാ സര്‍വ്വം തൊട്ടു നീക്കണമേ
യൗവ്വനത്തിന്‍ തിളപ്പില്‍ ഞാന്‍ ചിന്തയില്ലാതെ
കാമമോഹവലയത്തില്‍ വീണുലഞ്ഞപ്പോള്‍
ആ കുറ്റബോധങ്ങള്‍ രോഗമായെങ്കില്‍
നിന്റെ ദിവ്യസ്നേഹത്താല്‍ സൗഖ്യമേകണമേ
അച്ഛനമ്മയില്‍ നിന്നും സ്നേഹമില്ലാതെ
ആര്‍ക്കുമെന്നെയിഷ്ടമില്ല എന്ന തോന്നലും
ആധിയും വ്യാധിയും വിതച്ചുവെങ്കില്‍
ആശ്വാസദായകാ സൗഖ്യമേകണമേ
നീ എനിക്കു ജീവിതത്തില്‍ തുണയായ് തന്ന
ഇണയെ നിന്‍ സന്നിധിയില്‍ സമര്‍പ്പിക്കുന്നു
പരസ്പരം കുറവെല്ലാം ക്ഷമിച്ചാമോദം
നിന്‍ഹിതം പോല്‍ ജീവിക്കാന്‍ ശക്തിയേകണമേ
ഈ ഉലകില്‍ നഷ്ടമായ സ്നേഹമൊക്കെയും
ഈ നിമിഷം ചൊരിഞ്ഞെന്നെ ധന്യമാക്കണമേ
നിന്റെ സ്നേഹസാഗരത്തില്‍ മുങ്ങിടട്ടെ ഞാന്‍
നിത്യമായ മോചനം നേടിടട്ടെ ഞാന്‍