എന്നിടയന്‍ യഹോവാ പിതാവാം
ഒന്നും എനിക്ക് കുറഞ്ഞുവരാ
എന്നെ അവന്‍ തൃണമുള്ള തലേ
എന്നും മേയിച്ചിടുന്നു പരന്‍ (എന്നിടയന്‍..)
ശാന്തജലത്തരികില്‍ കിടത്തി
താന്തിരിക്കുന്നിതെന്നാത്മനെയും
തന്‍ തിരുനാമമുഖാന്തരം താന്‍
സന്തതം നീതിയില്‍ നടത്തുമെന്നെ (എന്നിടയന്‍..)
കര്‍ത്തനെന്നോടു തന്‍ കോല്‍വടിയും
നിത്യമെന്നാത്മനാശ്വാസജയം
മൃത്യുവിന്‍ താഴ്വര ദുര്‍ഘടവും
സത്യമായ് ഞാന്‍ ഭയപ്പെടുകയില്ല (എന്നിടയന്‍..)
ശത്രുക്കള്‍ കാണ്‍കെയെനിക്കു പരന്‍
സദ്യ ഒരുക്കി ആനന്ദ തൈലം
വാര്‍ത്തഭിഷേകം ചെയ്യുന്നുവല്ലോ
മനമതിലാനന്ദം കവിഞ്ഞിടുന്നു (എന്നിടയന്‍..)
എന്നിഹ വാഴ്ചയില്‍ നന്മകൃപ
എന്നും മെ പിന്തുടരും നിജമെ
ഉന്നതനിന്‍ ഭവനേ സതതം
എന്നുടെ വാസമായിടും ആമേന്‍ (എന്നിടയന്‍..)
ഒന്നും എനിക്ക് കുറഞ്ഞുവരാ
എന്നെ അവന്‍ തൃണമുള്ള തലേ
എന്നും മേയിച്ചിടുന്നു പരന്‍ (എന്നിടയന്‍..)
ശാന്തജലത്തരികില്‍ കിടത്തി
താന്തിരിക്കുന്നിതെന്നാത്മനെയും
തന്‍ തിരുനാമമുഖാന്തരം താന്‍
സന്തതം നീതിയില്‍ നടത്തുമെന്നെ (എന്നിടയന്‍..)
കര്‍ത്തനെന്നോടു തന്‍ കോല്‍വടിയും
നിത്യമെന്നാത്മനാശ്വാസജയം
മൃത്യുവിന്‍ താഴ്വര ദുര്‍ഘടവും
സത്യമായ് ഞാന്‍ ഭയപ്പെടുകയില്ല (എന്നിടയന്‍..)
ശത്രുക്കള്‍ കാണ്‍കെയെനിക്കു പരന്‍
സദ്യ ഒരുക്കി ആനന്ദ തൈലം
വാര്‍ത്തഭിഷേകം ചെയ്യുന്നുവല്ലോ
മനമതിലാനന്ദം കവിഞ്ഞിടുന്നു (എന്നിടയന്‍..)
എന്നിഹ വാഴ്ചയില്‍ നന്മകൃപ
എന്നും മെ പിന്തുടരും നിജമെ
ഉന്നതനിന്‍ ഭവനേ സതതം
എന്നുടെ വാസമായിടും ആമേന്‍ (എന്നിടയന്‍..)