Top Ad

അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റു | Avanivideyillavanuyirthezhunettu

അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റു
തുറന്ന കല്ലറ മൊഴിയുന്നു
മരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍
ഉയരത്തില്‍ മഹിമയില്‍ വാഴുന്നു

ഹാലെലൂയ്യ കര്‍ത്താവു ജീവിക്കുന്നു
എന്റെ യേശു കര്‍ത്താവു ജീവിക്കുന്നു
അവനുന്നതനാം അതി വന്ദിതനാം
അവനവനിയില്‍ വാഴും മഹേശ്വരന്‍

മരണത്തിന്‍ വിഷമുള്ളടരുന്നു
സാത്താന്റെ കോട്ടകള്‍ തകരുന്നു
തന്നുയിര്‍ കുരിശതില്‍ തന്നവനേശുവിന്‍
വെന്നിക്കൊടികളിതാ ഉയരുന്നു (ഹാലെലൂയ്യ..) 

ഒലിവെന്ന മലയില്‍ താന്‍ വരുവാറായ്
ഉലകത്തെ വാഴുന്ന രാജാവായ്‌
ഉയരട്ടെ കതകുകള്‍ ഉണരട്ടെ ജനതകള്‍
ഉയിര്‍ തന്ന നാഥനെ വരവേല്‍ക്കാന്‍ (ഹാലെലൂയ്യ..)
Tags