Top Ad

ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ച് Daivakripayil Njan Ashrayich

ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ച് 
അവന്‍ വഴികളെ ഞാനറിഞ്ഞ് 
അനുഗമിച്ചിടുമവനുടെ ചുവടുകളെ 
ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ച് 

ഇഹലോകമോ തരുകില്ലൊരു 
സുഖവും മനശാന്തിയതും
എന്റെ യേശുവിന്റെ തിരുസന്നിധിയില്‍ 
എന്നുമാനന്ദമുണ്ടെനിക്ക് 

എത്ര നല്ലവന്‍ മതിയായവന്‍ 
എന്നെ കരുതുന്ന കര്‍ത്തനവന്‍ 
എന്റെയാവശ്യങ്ങളെല്ലാമറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍ 

എന്റെ ആയുസ്സിന്‍ ദിനമാകെയും 
തന്റെ നാമമഹത്ത്വത്തിനായ് 
ഒരു കൈത്തിരിപോല്‍ കത്തിയെരിഞ്ഞൊടുവില്‍ 
തിരുമാറില്‍ മറഞ്ഞിടും ഞാന്‍
Tags