ബേത്‌ലഹേമിലെ ഒരു പുൽതൊഴുതിത്താ
ഉണ്ണിയേശുവിൻ തിരുജന്മഗേഹമായ്
വരിക മയക്കമുണർന്നു വിളക്കു തെളിച്ചു പോയിടാം
കുളിരു മറന്നു മനസു തുറന്നു സ്തുതിച്ചു പടിടാം (2)
രാജരാജൻ അണഞ്ഞിടുമ്പോൾ വാനവീഥി അലങ്കരിക്കാൻ
ദേവദൂതരായിരങ്ങൾ കൂപ്പുകയ്യുമായ്
സ്നേഹഗീതമൊരുക്കിടുന്നു ഹാലേലുയ്യ മുഴക്കിടുന്നു
കാലമേറെ കാത്തിരുന്ന നാളു വന്നിതാ
മടിക്കാതെ വേഗമങ്ങേ പാദ പങ്കജേ
ഉണർത്താതെ പോയി നൽകാം സ്നേഹ ചുംബനം
ല ല ലാ..
ബേത്‌ലഹേമിലെ.....
ജാതിയേതന്നറിഞ്ഞിടേണ്ട ദാഹമോടെ യണഞ്ഞിടേണം
യേശുനാഥനാർക്കു മേകും ജീവനെന്നുമെ
പാപമാണ് തടസ്സമെങ്കിൽ ശാന്തിയാണ് തിരഞ്ഞതെങ്കിൽ
പാപികൾക്ക് വേണ്ടിയല്ലോ പാരിൽ വന്നവൻ
കുളിർ മഞ്ഞു പോലെയുള്ളിൽ വെണ്മനൽകുവാൻ
കരൾക്കാംബിലിന്നും വാഴും ലോക രക്ഷകൻ
ല ല ലാ..
ബേത്‌ലഹേമിലെ ഒരു പുൽതൊഴുതിത്താ
ഉണ്ണിയേശുവിൻ തിരുജന്മഗേഹമായ്
വരിക മയക്കമുണർന്നു വിളക്കു തെളിച്ചു പോയിടാം
കുളിരു മറന്നു മനസു തുറന്നു സ്തുതിച്ചു പടിടാം (2)
ല ല ലാ..
Lyrics : Fr. Thadevus Aravindath
Music : Violin Jacob
Singer : Kester/Maneesha
Album : Anjanam
Christmas malayalam songs lyrics | malayalam carol songs lyrics | Famous Malayalam carol songs | malayalam christmas carol songs lyrics | Malayalam Christmas Songs Karaoke with Lyrics | Carol songs Malayalam Lyrics download | kester christmas songs mp3