Top Ad

Koode Vasikkuvan Kurbanayakum | കൂടെ വസിക്കുവാൻ കുർബാനയാകും




കൂടെ വസിക്കുവാൻ കുർബാനയാകും സ്നേഹസ്വരൂപനിതാ... ക്രൂശിൽ എനിക്കായ് ജീവൻ നൽകിയ പെസഹാ കുഞ്ഞാടിതാ... ഈ അൾത്താരയിൽ...ഈ തിരുവോസ്തിയിൽ... ഈശോ അണയുന്നിതാ... സദയം നൽകുന്നിതാ Chorus :ആരാധന.. ആരാധന ... ഇന്നുമെന്നേരവും ആരാധന ആത്മാവിലുയരുന്നൊരാരാധനാ.. അൾത്താര തന്നിൽ, വൈദികൻ കയ്യിൽ ഉയരുന്ന സ്നേഹമേ എൻ യേശുവേ നാവിൽ അലിഞ്ഞെൻ ഹൃത്തിൽ വാഴാൻ ഒന്നിങ്ങു വന്നീടുമോ...എൻ പാപങ്ങൾ കഴുകീടുമോ Chorus.... അൾത്താരതന്നിൽ ഈ യാഗവേദിയിൽ മുറിയുന്ന ദൈവമേ പൊൻ സ്നേഹമേ കാരുണ്യമോടെൻ ആത്മാവിൽ വാഴാൻ സദയം അണഞ്ഞീടുമോ...എന്നെ നിന്റേതായി മാറ്റിടുമോ കൂടെ വസിക്കുവാൻ കുർബാനയാകും സ്നേഹസ്വരൂപനിതാ... ക്രൂശിൽ എനിക്കായ് ജീവൻ നൽകിയ പെസഹാ കുഞ്ഞാടിതാ... ഈ അൾത്താരയിൽ...ഈ തിരുവോസ്തിയിൽ... ഈശോ അണയുന്നിതാ... സദയം നൽകുന്നിതാ Chorus :ആരാധന.. ആരാധന ... ഇന്നുമെന്നേരവും ആരാധന ആത്മാവിലുയരുന്നോരാരാധനാ..





Music & Lyrics: Dellish Vamattam Male Vox: Kester BGM: Scaria Jacob Sound Engineers: Jinto John, Geetham Cochin Video: Phipin Paul, Radio Angelos Produced by: FFS India.