Top Ad

Sneha Thoovala Kondu Thudakkam - സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം




സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം എൻ്റെ ഈശോയെ നിൻ പൂമുഖം സ്നേഹ പൂമാല ഞാൻ കൊരുക്കാം ഈശോയെ നിൻ മാറിൽ ചാർത്താൻ (2) വാ വാ സ്നേഹരാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ വാ വാ സ്നേഹത്തിൻ പൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ സ്നേഹതൂലിക കൊണ്ട് കുറിക്കാം എൻ്റെ ഈശോയെ നിൻ കീർത്തനം (2) സ്നേഹതൂവലാൽ ഞാൻ ഒരുക്കാം എൻ്റെ ഈശോയെ ഒരു വെൺകിരീടം (2) സ്നേഹ പൊൻദീപം ഞാൻ തെളിക്കാം എൻ്റെ ഈശോയെ നീ വരും വഴിയിൽ സ്നേഹപൂന്തെന്നൽ വിശറിയൊരുക്കാം ഈശോയ്ക്കിളം തെന്നലേകാം വാ വാ സ്നേഹരാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ വാ വാ സ്നേഹത്തിൻ പൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ സ്നേഹപൂമണ്ഡപം ഞാൻ ഒരുക്കാം എൻ്റെ ഈശോയെ നിനക്കു വസിക്കാൻ (2) സ്നേഹപൂത്താലം ഞാൻ നിരത്താം എൻ്റെ ഈശോയെ വരവേൽക്കുവാനായി (2) വാ വാ സ്നേഹരാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ വാ വാ സ്നേഹത്തിൻ പൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ (2)