Top Ad

Sneham Appamay Muriyunnitha / സ്നേഹം അപ്പമായ് മുറിയുന്നിതാ




സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ 
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ. 
ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ(2)

സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ 
ഈ തിരുവോസ്തിയിൽ
ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ 
ഈ ദിവ്യ കൂദാശയിൽ

ഹൃദയം നാഥനായ് നൽകാം
ഈ സ്നേഹ കൂദാശയിൽ 
അഭയം നാഥാനിലെന്നാൽ
മഹിയിൽ ഭാഗ്യമതല്ലോ
ഓരോ നിമിഷവുമെന്നിൽ 
സ്നേഹം തൂകിടും നാഥൻ
ആരും നൽകാത്ത സ്നേഹം 
നാഥൻ നൽകിടും...

സ്നേഹം അപ്പമായ്മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ 
ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ

എന്നിൽ നാഥൻ വരുമ്പോൾ
ജന്മം ധന്യമായ് തീരും
മൃദുവായ് നാഥൻ തൊടുമ്പോൾ
അധരം നിൻ സ്തുതി പാടും.
എന്നും മനസിൻറെ ഉള്ളിൽ നാഥൻ വാസമാക്കിടും
പാദം തളരാതെയന്നും നാഥൻ നയിച്ചിടും.......


സ്നേഹം അപ്പമായ്
 മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ (2)

സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ
ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ




Sneham appamay muriyunnitha
Thyagam snehamay maarunnitha
Sahanangal aanandhamaakunnitha
Novukal madhuramaay theerunnitha
Ee yaga vedhiyil enneshunaadhan
Than jeevane polum nalkunnutha(2)

Snehathinatham njn kaanunnitha
Ee thiru vosthiyil
Thyagathinaazham njn ariyunnitha ee Divya koodaasayil (2)

Hridayam naadhanaay nalkam
Ee sneha koodaasayil
Abhayam naadhanilennal
Mahiyil bhaagyamathallo
Oro nimishavumennil sneham thookidum nadhan
Arum nalkatha sneham nadhan nalkeedum (  sneham)

Ennil nadhan varumbol
Janmam dhanyamay theerum
Mridhuvay naadhan thodumbol
Adharam nin sthuthy paadum
Ennum manasinte ullil nadhan vasamakkeedum
Paadham thalaraatheynnum nadhan nayicheedum ( Sneham)




Vocal: Wilson Piravom
Lyrics & Music: Sumesh Kootickal
Produced by: Fr. Rony Thoppilan