കാഴ്ചയേകാം കാസയിൽ
പകർന്നിടാം പീലാസയിൽ (2)
ഉള്ളവും എൻ ഉള്ളതും
ദേഹവും എൻ ദേഹിയും
സ്നേഹമോടെ ഇതാ (2)
കാഴ്ചയേകാം കാസയിൽ
പകർന്നിടാം പീലാസയിൽ
നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ
നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ (2)
കാൽവരി മലയിൽ തിരുഃ മെയ് നിണവും
താതനു യാഗമായ് നൽകിടുന്നു
ഇന്നെന്നെ തളർത്തും പാപങ്ങൾ ഭാരങ്ങൾ
കാഴ്ച ദ്രവങ്ങളായ് ഏകിടുന്നു
അൾത്താരയാണേ എൻ അഭയം
ഈ അർപ്പണമാണേ എൻ ശരണം
കൈക്കൊള്ളണേ സ്നേഹ യാഗം
പ്രീതനായ് തീരണേ ഈ ബലിയിൽ (2)
കാഴ്ചയേകാം കാസയിൽ
പകർന്നിടാം പീലാസയിൽ
നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ
നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ (2)
ആബേലിൻ ബലിയും അബ്രാമിൻ ബലിയും
പൂർത്തിയാവുന്നീ അൾത്താരയിൽ
കാർമൽ മലപോൽ റൂഹായാം അഗ്നി
പെയ്തിറങ്ങുന്നീ അൾത്താരയിൽ
അൾത്താരയാണേ എൻ അഭയം
ഈ അർപ്പണമാണേ എൻ ശരണം
കൈക്കൊള്ളണേ സ്നേഹ യാഗം
പ്രീതനായ് തീരണേ ഈ ബലിയിൽ (2)
കാഴ്ചയേകാം കാസയിൽ
പകർന്നിടാം പീലാസയിൽ (2)
ഉള്ളവും എൻ ഉള്ളതും
ദേഹവും എൻ ദേഹിയും
സ്നേഹമോടെ ഇതാ (2)
കാഴ്ചയേകാം കാസയിൽ
പകർന്നിടാം പീലാസയിൽ
നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ
നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ (2)
Lyrics & Music: Fr. Binoj Mulavarickal
Singer: Kester
Album: Athmavin Althara