കരുണാമയനാം ദൈവകുമാരൻ
അവതരിച്ചീധരയിൽ
നന്മയായി ഒരു ദൈവമായെൻ
മാനസ വീഥികളിൽ (2)
കാണാത്ത സ്നേഹത്തെ മന്നിലിന്നു തന്നതല്ലയോ
കാലങ്ങളോളവും കാത്തിരുന്നീ സുദിനം (2)
നക്ഷത്രങ്ങൾ ചെറു കഥകൾ മെനയുകയായ്
ആകാശത്തിൽ നീല താരകം വിരിയുകയായ്
ഗബ്രിയേലേ.... (2)
ഗബ്രിയേലേ നിന്റെ വചനം ഭൂവിലിന്നു
സത്യമായ് തീരുകയായ്
(കരുണാമയനാം)
അറിയാത്ത നന്മകൾ വിത്തായി വിതച്ചതല്ലോ
നൽഫലമായിന്നു മണ്ണിൽ വളരുമല്ലോ (2)
ലില്ലിപൂക്കൾ നറുസൗരഭ്യം പകരുകയായ്
സായൂജ്യമായ് ഇന്ന് മനസ്സും തുടിക്കുകയായ്
ബെത്ലമേ … (2)
ബെത്ലമേ നിന്നെ ഉലകം എന്നും എണ്ണും
ദൈവത്തിന്റെ കളിത്തൊട്ടിലായ്
(കരുണാമയനാം)