മാലാഖമാർ പാടീടും വിണ്ണിൻ സംഗീതം
മണ്ണും വിണ്ണും വാഴ്ത്തീടും ഗ്ലോറിയ ഗീതം
വിണ്ണിൻ താരകം മന്നിൽ പിറന്നു
ചേതോഹര നാഥമായ്
കാലിത്തൊഴുത്തിൽ കാലാധിപൻ വന്നു
കതിരവനായ് മാറി
സ്തുതിഗീതം പാടാം ഗാഢമായ് പുണരാം
ഇമ്മാനുവേലിനെ വണങ്ങി നമിക്കാം
ഹേമന്ത രാവിൽ കുളിരു പെയ്‌യുമീ നാളിൽ
മറിയത്തിൻ പൊൻ മകനായ്
മൗലിയണിഞ്ഞൊരു മാലാഖവൃന്ദം
യൗസേപ്പിൻ കരബലമായി
ആ ദിവ്യനാളിൽ മലനിരകൾ താണ്ടി
ആട്ടിടയർ കാലിത്തൊഴുത്തിൽ എത്തി
സൗധം തേടി രാജാക്കൾ എത്തി
പൈതലിനെ വണങ്ങീടാൻ