Top Ad

ഉയിർയിൻ ഉയിരേ ഉന്നതനായവനേ | Uririn Uyire Unnathanayavane


ഉയിർയിൻ ഉയിരേ ഉന്നതനായവനേ

ഉദ്ധിതനായീടും അത്യുന്നതനായവനേ

ഇരുളിൽ വിടരും സൂര്യപ്രഭയേ

മിന്നി വിളങ്ങും മിന്നൽപ്പിണരേ


കാലം തേടും കാൽവരി നായകനേ

ജീവൻ നൽകും ജീവന്നുറവിടമേ

 

എന്നും നിൻ ജ്ഞാനം നെഞ്ചിൽ കാത്തീടും 

എന്നും നിൻ നാമം  എൻ ഉയിരിൽ ഏറ്റീടും (2)

ഉയരം താണ്ടാം നാഥനെ വാഴ്ത്തീടാം 

ഉലകിൽ പോകാം അത്യുന്നതനെ  വാഴ്ത്താം 


ഈ കഴുകനെ പോലെ ചിറകടിച്ചുയരും 

ഈ കലമാൻ പോലെ കുതിച്ചുപായും (2)

ഈ യൗവന കാലത്തിൽ സൃഷ്ടാവിനെ 

ഈ ജീവിതകാലത്തിൽ എന്നും തേടീടും 


എന്നും നിൻ ജ്ഞാനം  നെഞ്ചിൽ കാത്തീടും 

എന്നും നിൻ നാമം എൻ ഉയിരിൽ ഏറ്റീടും  (ഉയരം താണ്ടാം)


ദാവീദിനെ പോലെ നടനമാടീടും 

കിന്നരവീണകളാൽ  ഗീതികൾ പാടീടും (2)

സോളമനെ പോലെ ജ്ഞാനം തേടീടും 

ജോയേലിനെ പോൽ പ്രവചനം ഏകീടും 


യൗവനമേ ഉണര് ആത്മാവിൽ നിറയാം 

അജഗണമേ ഉണര് വചനത്താൽ നിറയാം (2)

അതിരുകൾ തേടാം നാഥനെ  വാഴ്ത്താം  

സാക്ഷികൾ ആകാം ധീരതയോടെ  (ഉയിർയിൻ ഉയിരേ)




Music : Peter Cheranelloor Lyrics : Br.Reji Kottaram Singer : Binha Rose Produced by : Hallelujah Medias Associate Producer : Prakash Abraham Orchestration : Peter Cheranelloor Programming : Daifin John Flute : Joseph Kadamakudi Violin : Mariadas , Herald , Francis xavier , Carol , Jain Chorus : Rani , Mable , Siji , Rincy Mixing : Binoop S Devan Recordist : Samuel Aby Studio : Sneham Digital ( Cheranalloor ) Camera : Jehin Joseph and Milan Video Editing : Babu Mathirappally