Top Ad

Karthave Aazhathil Ninnumippol | കർത്താവേ ആഴത്തിൽ നിന്നുമിപ്പോൾ




കർത്താവേ ആഴത്തിൽ നിന്നുമിപ്പോൾ 
ആർത്തനായ് കേഴുന്നു പാപിയാം ഞാൻ 
കർത്താവേ എൻ ശബ്ദം കേൾക്കേണമേ 
അൻപോടെൻ പ്രാർത്ഥന കൈക്കൊള്ളണേ 

പാപങ്ങളെല്ലാം നീ ഓർത്തിടുകിൽ 
ആർക്കുള്ളു രക്ഷയി പാരിടത്തിൽ 
ഞങ്ങൾ തൻ പാപങ്ങൾ പോക്കിടുന്ന 
കർത്താവേ നിന്നെ വണങ്ങിടുന്നു 
 
നീയല്ലോ മാമക ജീവിതാശ 
ആത്മാവിൻ പ്രത്യാശ നിൻ മൊഴിയും 
ഇരവാകെ കാവൽക്കാർ ജാഗ്രതയിൽ 
പുലരിയെ കാത്തിരിക്കുന്നതുപോൽ 
 
മൽപ്രാണൻ ദൈവത്തെ കാത്തിരിപ്പൂ 
ഇസ്രയേലും ഏവം പ്രത്യാശവയ്പൂ 
ഇസ്രേലിൻ രക്ഷകൻ നീയാണല്ലോ 
കാരുണ്യം തൂകുന്ന പാലകനും

വിശ്വം വെടിഞ്ഞോർക്കെൻ ദൈവമേ നീ 
ശാശ്വത വിശ്രാന്തി നൽകിടേണേ 
നിത്യമാം ശിക്ഷ വിധിയിൽനിന്നും 
മൃത്യുവരിച്ചോരെ മോചിക്കണേ 

മങ്ങാത്ത ദിവ്യപ്രകാശത്തിലായ് 
വിശ്രമംകൊള്ളട്ടെ എന്നുമെന്നും 
കർത്താവെ എൻ ശബ്ദം കേൾക്കേണമേ 
അൻപൊടെൻ പ്രാർത്ഥന കൈക്കൊള്ളണേ
 



Karthave aazhathil ninnumippol
Arthanayi kezhunnu papiyam njan
Karthave, en shabdam kelkkename
Anpoden prarthana kaikollane

Papangalellam ne orthidukil
Arkullu rakshayee paridathil
Njangalthan papangal pokkidunna
Karthave, ninne vanangidunnu

Neeyallo mamaka jeevithasha
Athmavin prathyasha nin mozhiyum
Iravake kavalkkar jagrathayil
Pulariye kathirikkunnathupol

Mal pranan daivathe kaathirippu
Isrelum avam prathyasha vaippu
Isrelin rakshakan neeyanallo
Karunyam thookunna palakanum

Vishvam vedinjorken daivame ne
Shashvatha vishranthi nalkidane
Nithyamam shikshavidiyil ninnum
Mrithyuvarichore mochikkane

Mangatha divyaprakashathinayi
Vishramam kollatte ennumennum
Karthave,en shabdam kelkkename
Anpoden prarthana kaikollane




Karthave Azhathil Ninnumippol Mp3 Download | Karthave Azhathil Ninnumippol Lyrics | Christian Devotional Funeral Songs | Funeral Songs Malayalam | Christian Devotional Songs Lyrics | Malayalam Devotional Songs | Malayalam Funeral Songs | Malayalam Christian Devotional