Top Ad

Njan Unarmbozhum Njan Urangumbozhum | ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും




ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്തു കാവലായി ഇരിക്കുന്നവൻ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും 
എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്തു കാവലായി ഇരിക്കുന്നവൻ  

എന്നാത്മാവിലെ ചുടുനെടുവീർപ്പുകൾ 
എല്ലാം ആനന്ദമായെന്നും മാറ്റുന്നവൻ
എൻ്റെ അകതാരിലേറും മുറിപ്പാടുകൾ   
മൃദു സ്നേഹത്താൽ സുഖമാക്കാൻ അണയുന്നവൻ

അവൻ കരുണാമയൻ എൻ പരിപാലകൻ 
എന്നെ അലിവോടെ കാക്കുമെൻ ഈശോ (2)

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്തു കാവലായി ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും 
എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ

എൻ വഴിത്താരയിൽ വിങ്ങും പൊരിവേനലിൽ   
എന്നും സ്നേഹത്തിൻ തണലേകി അണയുന്നവൻ
എൻ സഹനങ്ങളിൽ പൊള്ളും തീച്ചൂളയിൽ
എന്നും തെളിനീരു നൽകാൻ അണയുന്നവൻ

അവൻ മമനായകൻ  എൻ വഴിയായവൻ 
എന്നെ താഴാതെ താങ്ങുമെൻ ഈശോ (2)

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്തു കാവലായി ഇരിക്കുന്നവൻ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും 
എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ


Album : Njanunarumbozhum Singer : Wilson Piravom Lyrics : Babyjohn Kalayanthani, Lijo Chempakashery Music : Joji Johns