ഓ ദിവ്യകാരുണ്യമേ ഓ ദിവ്യ സ്നേഹമേ
ഓ ദിവ്യ ചൈതന്യമേ ആരാധിക്കുന്നു ഞങ്ങൾ (2)
(ഒരു കുഞ്ഞപ്പമായ്.......)
അഴലാകും ആഴിയും
കനലാകും വ്യാധിയും
ഒരു വാക്കാലവിടുന്നു മാറ്റിടുന്നു
തകർന്നൊരു ഹൃദയവും
തളർന്നൊരു മേനിയും
ഒരു സ്പർശനത്താൽ സുഖമാക്കുന്നു
അതിശയമാകും മഹാരഹസ്യത്തിൻ
അനുഭവമേകീടുവാൻ
നാഥാ നാഥാ തുണയേകണേ
നാഥാ നാഥാ കനിവേകണേ
(ഒരു കുഞ്ഞപ്പമായ്.......)
ദിവ്യകാരുണ്യമേ
എന്നുള്ളിൽ വാണിടൂ
സ്നേഹാഗ്നി ജ്വാലയായ് എന്നിൽ പടരൂ
ആരോരുമില്ലാതെ
തേങ്ങി കരയുമ്പോൾ
ആത്മാവിൽ ആനന്ദമായലിയൂ
അനുപമമാം സ്നേഹത്തിൽ അലിഞ്ഞിടുവാൻ
അനുഗ്രഹമേകീടണെ
നാഥാ നാഥാ കൃപയേകണേ
നാഥാ നാഥാ വരമേകണേ
(ഒരു കുഞ്ഞപ്പമായ്.......)
ഓ ദിവ്യകാരുണ്യമേ ഓ ദിവ്യ സ്നേഹമേ
ഓ ദിവ്യ ചൈതന്യമേ ആരാധിക്കുന്നു ഞങ്ങൾ (2)
Lyrics: Swapna Pauly
Music: Collins Thomas
Singer: Kester