Top Ad

Manju Peyunna Kalam | മഞ്ഞു പെയ്യുന്ന കാലം



Download Karaoke


മഞ്ഞു പെയ്യുന്ന കാലം മാനസങ്ങൾ പാടും കുഞ്ഞിളം ചെറു മഴയിൽ പൂക്കളായിരം വിരിയും
നക്ഷത്രങ്ങൾ മിന്നി മിന്നി നിറഞ്ഞു നീല നിലാവിലലിഞ്ഞു (2)
                                            മഞ്ഞു പെയ്യുന്ന..
നക്ഷത്രങ്ങൾ പറഞ്ഞൊരു കഥകളിലെ രാജ രാജാധി രാജാവു പിറന്നതല്ലേ (2)
തിങ്കൾ താരം ഉദിച്ചതും നല്ല ശോഭ പരന്നതും പുതിയൊരു വാർത്തയല്ലോ
കണ്ടു കണ്ടു കണ്ടു നിന്നെ കാലിക്കൂട്ടിൽ ചെറു മല നിരയുടെ മുകളിൽ (2)
                                            മഞ്ഞു പെയ്യുന്ന..

നവമൊരു ജീവൻ പകർന്നിടുവാൻ സ്നേഹകതിരായി വിരിഞ്ഞൊരു ദൈവമല്ലോ (2)

ആട്ടിടയർ നമിച്ചതും അശരീരി കേട്ടതും പുതിയൊരു താളമല്ലോ
കേട്ടു കേട്ടു കേട്ടു നിൻ നൽവചനം പച്ച പുല്ലു നിറയുന്ന മേട്ടിൽ (2)
                                            മഞ്ഞു പെയ്യുന്ന..