Top Ad

Innen Naavil Anubhavamay | ഇന്നെൻ നാവിൽ അനുഭവമായ്




ഇന്നെൻ  നാവിൽ  അനുഭവമായ്
അങ്ങെന്നുള്ളിൽ വാഴാൻ  വാ..
സ്നേഹം നിറയും  ഈ  നിമിഷം
ഇന്നെൻ  ഹൃത്തിൽ  അണയാൻ  വാ..
കരുണാസാഗരത്തിൻ്റെ  പൊന്നോളമായി
എന്നെ  തേടി  വന്ന  നിൻ  തിരുസന്നിധെ
അധരം  കാഴ്ചയായിന്നു  നൽകീടുന്നു
ഹൃദയം  പൂർണമായിന്നു  പുതുതാക്കണേ
ഉദയം  പോലെ  എന്നുള്ളിൽ  പ്രഭ  തൂകുവാൻ
സദയം  വന്നു  വാഴേണം  അലിവോടെ  നീ  
                                                                                (ഇന്നെൻ  നാവിൽ )

ഓ ഈശോയെ അങ്ങേക്കായി പാടുന്നു
അലിവിൻ  നിറവേ  കാരുണ്യം  ചൊരിയണമേ
നൊമ്പരങ്ങൾ  ചേർത്ത  കാണിക്കയായി
സ്തോത്രഗീതകം  ആലപിച്ചീടുന്നു
വേദനകൾ  തിങ്ങും  നേരമെല്ലാം
പ്രാണനാഥനെ  ഞാൻ  സ്തുതിച്ചീടുന്നു   
                                                                                  (ഇന്നെൻ  നാവിൽ )

ഈശോയെ  നിന്നെ  എൻ  കരളിൽ  കാണുന്നു
കനിവാൽ  പ്രാണനിൽ സാന്ത്വനം നൽകണേ
ആയിരങ്ങൾ  ചേർന്ന്  ആദരവായി
ദിവ്യകീർത്തനം  നിനക്കേകീടുന്നു
കൃപകളെന്നിൽ  തൂകും  കാരുണ്യത്തെ 
അന്ത്യനാൾ  വരെ  ഞാൻ  നമിച്ചീടുന്നു  
                                                                                    (ഇന്നെൻ  നാവിൽ )





Singer : JESSICA SHEGIN Lyrics & Music : BIBIN JOSEPH Album : THE SIGN Inspiration : FR SHAJI THUMPECHIRAYIL






Innen Naavil Anubhavamay Lyrics Malayalam | Innen Naavil Anubhavamay Karaoke | Innen Naavil Anubhavamay Mp3 Download | Innen Naavil Anubhavamay Malayalam Lyrics