Top Ad

Tharilam Meyyil Mishiha | താരിളം മെയ്യിൽ മിശിഹാ




താരിളം മെയ്യിൽ മിശിഹാ
രുധിരം ചൊരിഞ്ഞു നിന്നു
ദൂരെയായ് തീയും കാഞ്ഞു
നിർദയം ശിമയോൻ നിന്നു
കോഴി കൂവോളവും
കർത്താവിനെ മറന്നു

                                    (താരിളം മെയ്യിൽ… ശിമയോൻ നിന്നു)

ആ നോക്കിലെ ശോക സൗമ്യതയാൽ
ആഴങ്ങളെ യേശു പുൽകി നിന്നു (2)
ആത്മ താപമേറ്റ ശിമയോൻ
കണ്ണുനീർ വാർത്തു

                                    (താരിളം മെയ്യിൽ…കർത്താവിനെ മറന്നു)
                                    (താരിളം മെയ്യിൽ… ചൊരിഞ്ഞു നിന്നു)

സ്നേഹാർദ്രതെ എത്ര നാളുകളായ്
നീ നോക്കിയെൻ പാപ വീഴ്ചകളെ (2)
പാറ പോലെ നിന്ന ഹൃദയം
ഇന്നിതാ തേങ്ങി.

                                    (താരിളം……. കർത്താവിനെ മറന്നു)
                                    (താരിളം…… ചൊരിഞ്ഞു നിന്നു)



Lyrics: Fr. Thadevoos Aravindath
Music: Fr. Rafi Koottungal
Vocal: K J Yesudas
Album: Swargeeya Ragam



Tharilam Meyyl Mishiha Lyrics | Tharilam Meyyil Mishia Karaoke | Thaarilam Meyyil Mishiha Lyrics | Yesudas Christian  Devotional Songs Karaoke 
Tags