ശ്ലീഹന്മാരിൽ ഇറങ്ങി വസിച്ചൊരു
പരിശുദ്ധാത്മാവേ
നിൻ പ്രിയ സുതരെ ദിവ്യവരത്താൽ
പൂരിതരാക്കണമേ, പൂരിതരാക്കണമേ (2)
സ്നേഹം നട്ടുവളർത്തിയ പാവന
ശാന്തി പരടുത്തിവാൻ
തളർന്നു താഴും കരളിൽ പുത്തൻ
ജീവനുണർത്തിടുവാൻ ജീവനുണർത്തിടുവാൻ
(ശ്ലീഹന്മാരിൽ.....)
ഇരുണ്ടു പുകയും മാനസ വേദിയിൽ
ആശാ കൊളുത്തിടുവാൻ
കരഞ്ഞു കലങ്ങിയ കണ്ണിൽ കാഞ്ചന
കാന്തി വിരിച്ചിടുവാൻ കാന്തി വിരിച്ചിടുവാൻ
(ശ്ലീഹന്മാരിൽ......)
വരണ്ടുണങ്ങിയ മരുവിൽ ചന്ദന
കുളിർകാറ്റൂതിടുവാൻ
കരിഞ്ഞുണങ്ങിയ തരുവിൽ പൂന്തളിർ
പുളകം ചാർത്തിടുവാൻ പുളകം ചാർത്തിടുവാൻ
(ശ്ലീഹന്മാരിൽ......)
Shleehanmarilirangi vasichoru
Parishudhathmave
Nin priya suthare divyavarathal
Pooritharakkaname Pooritharakkaname (2)
Sneham nattuvalarthiya paavana
Shanthi parathiduvaan
Thalarnu thazhum karalil puthan
Jeevanunarthiduvan Jeevanunarthiduvan
(Shleehanmarilirangi.......)
Irundu pukayum maanasa vediyil
Asha koluthiduvan
Karanju kalangiya kannil kanchana
Kanthi virichiduvan Kanthi virichiduvan
(Shleehanmarilirangi.......)
Varandunangiya maruvil chandana
Kulirkkattoothiduvan
Karinjunanagiya tharuvil poonthalir
Pulakam charthiduvan Pulakam charthiduvan
(Shleehanmarilirangi.......)