Top Ad

Yathrayakunnu Njanitha | യാത്രയാകുന്നു ഞാനിതാ



Download Song


യാത്രയാകുന്നു ഞാനിതാ
മണ്ണിൻ വാസം തീരുന്നു ഇന്നിതാ മാപ്പു നൽകണേ എൻ പിഴകൾക്ക് ഓർക്കണേ പ്രാർത്ഥനയതിൽ (2) പ്രിയ സ്നേഹിതർ, തോഴരെ നിങ്ങൾ സങ്കട മെന്യേ വാഴുക നഗ്നനായ് വന്നു നേടിയതെല്ലാം
വിട്ടു നഗ്നനായ് പോകുന്നു (2) ആരുമില്ലിനി കൂട്ടിനായ് യെന്റെ
യാത്ര യിൽ ഇനി ഏകനായ്
സ്വർഗസീയോനിൽ ചെന്നു ചേർന്നിടും കാണും ഞാനവൻ പൊൻ മുഖം (2) ആറടി മണ്ണിൽ ആഴ്ന്നു പോകുന്നെൻ മൺമയമായ ദേഹവും വന്നു പോകുന്നോർ വിങ്ങിക്കേഴുമ്പോൾ
ഞാനെൻ യാത്ര തുടങ്ങുന്നു (2) അന്ത്യ ചുംബനമേകിയോരെല്ലാം ശാന്തമായി പിരിയുന്നു ആരുമാരുമെൻ കൂട്ടിനില്ലാതെ ഏകനായ് ഞാൻ ഉറങ്ങുന്നു (2) മണ്ണിലെ വാസം തീർന്നു ഞാൻ മണ്ണിൻ ചേർന്നലിയുന്നിതാ വിണ്ണിൽ ദൂതരോടൊത്തു മേഘത്തിൽ അന്ത്യനാളതിൽ കാണും നാം (2)