മഹോന്നതമീ കൂദാശയിൽ
സ്നേഹമേ നീ തിരുവോസ്തിയായ്
എൻ ജീവനായ് എൻ ശക്തിയായ്
ഉൾത്താരിലെൻ ആമോദമായ്
അലിയുന്ന തിരുഭോജ്യമേ
ഈ പഥികൻ്റെ കരുണാമയാ (2)
(മഹോന്നതമീ....)
നൊമ്പരമേറി ഏകാന്തനായ്
ആധിയിൽ ആഴുന്ന നേരം
എൻ നെഞ്ചിലെ ശാന്തി നാളാമായ്
മിഴിയോരങ്ങളിൽ കുളിർത്തെന്നലായ്
നിറയുന്ന സാന്നിധ്യമേ
ഈ പഥികൻ്റെ കരുണാമയാ (2)
(മഹോന്നതമീ....)
കാരുണ്യമീ ബലിവേദിയിൽ
ആത്മാവിലെൻ ആരാധ്യനേ
നൈവേദ്യമായെൻ പ്രാർത്ഥനകൾ
ചാർത്തുന്നു നോവുകൾ തിരുമാറിലായ്
അറിയുന്ന ആശ്വാസകാ
ഈ പഥികൻ്റെ കരുണാമായാ (2)
മഹോന്നതമീ കൂദാശയിൽ
സ്നേഹമേ നീ തിരുവോസ്തിയായ്
എൻ ജീവനായ് എൻ ശക്തിയായ്
ഉൾത്താരിലെൻ ആമോദമായ്
അലിയുന്ന തിരുഭോജ്യമേ
ഈ പഥികൻ്റെ കരുണാമയാ (2)
(മഹോന്നതമീ....)
Song : Mahonnathamee Koodashayil
Album : Eeshoykkarikil
Lyrics & Music : Fr. Shiju Chittattukara SDV
Vocal : Libin Scaria
Programming, Mixing & Mastering : Vinvy Varghese (MMX Studio, Changanacherry)
Production : Alex Valiakulathil
Co-ordinator : Ashwin Mathew
Mahonnathamee Koodashayil Song Download | Mahonnathamee Koodashayil Karaoke Download | Mahonnathamee Koodashayil Lyrics | Libin Scaria Christian Devotional Songs | Communion Songs Malayalam