Top Ad

Naavilothunga Theeyanallo | നാവിലൊതുങ്ങാ തീയാണല്ലോ




നാവിലൊതുങ്ങാ തീ ആണല്ലോ 
ഈശോയേ എന്റെ ഈശോ നീ 
ഈശോയേ എന്റെ ഈശോയേ 
വാ വാ നീ എൻ ആത്മാവിൽ 

ചങ്ങിലൊതുങ്ങാ സന്തോഷം നീ 
പൊന്നേ നീയെൻ ഈശോയേ 
ഈശോയേ എന്റെ ഈശോയേ 
വാ വാ നീ എൻ ആത്മാവിൽ 

ഒരു കുഞ്ഞിളം കാറ്റിൽ 
പറന്നുയരുന്നൊരു അപ്പമല്ലേ  
ഒരു തുള്ളിമഴയിൽ 
അലിഞ്ഞുതിരുന്നൊരു ഭോജ്യമല്ലേ 
എന്നിട്ടും നീയെന്നിൽ 
ശക്തിയേകിടുന്നതത്ഭുതമേ 
എന്നിലെ എന്നിൽ നീ 
ജീവനായ് തീരുന്നോരപ്പമല്ലേ 

നാവിലീ അപ്പം അലിഞ്ഞുമറഞ്ഞാലും 
നെഞ്ചിൽ ജ്വലിക്കും സ്നേഹനിലാവാ നീ (2)
ഹൃദയാർദ്രസ്‌നേഹമേകുമങ്ങയെ 
തേടിവരുന്നിതാ ദൈവമേ  സന്നിധിയിൽ (2) 

മരുവിൽ തടാകമായ നീ 
ഇനിയെൻ ഇരുളിന്റെ ഉള്ളിൽ വാ 
കനിയായ് നുകർന്ന തിന്മകൾ
മാനസീന്നു പാടെ മാറണം  
മുറിവേറ്റ ഓർമയിൽ നിറവോടെ ചേരണേ 
നിഴൽ വീണ വീഥിയിൽ നിറമേകി നിൽക്കണേ
അഗാധ സ്നേഹമായ് വരൂ വിതുമ്പുമോർമ്മയിൽ 

നാവിലൊതുങ്ങാ തീ ആണല്ലോ 
ഈശോയേ എന്റെ ഈശോ നീ 
ചങ്ങിലൊതുങ്ങാ സന്തോഷം നീ 
പൊന്നേ നീയെൻ ഈശോയേ 

നാവിലീ അപ്പം അലിഞ്ഞുമറഞ്ഞാലും 
നെഞ്ചിൽ ജ്വലിക്കും സ്നേഹനിലാവാ നീ
ഹൃദയാർദ്രസ്‌നേഹമേകുമങ്ങയെ 
തേടിവരുന്നിതാ ദൈവമേ  സന്നിധിയിൽ

അകലെ ഒരുപാട് ദൂരെയായ് 
അലയും എൻ നോവ് നീ കണ്ടു 
അരികിൽ എൻതോളിൽ  കൈവെച്ച് 
ഉരുകും ഹൃദയം സുഖമാക്കി നീ 

തളിർവാടും ചില്ലയിൽ കുളിരേകി നിന്നതും 
നീ മാത്രമേശുവേ ആശ്വാസദായകാ  
അനന്തനന്മയായ് വരൂ വിലാപവീഥിയിൽ 

നാവിലൊതുങ്ങാ തീ ആണല്ലോ 
ഈശോയേ എന്റെ ഈശോ നീ 
വാ വാ നീ എൻ ആത്മാവിൽ 
വാടാതെന്നെ താങ്ങാനായ്  

ചങ്ങിലൊതുങ്ങാ സന്തോഷം നീ 
പൊന്നേ നീയെൻ ഈശോയേ 
നാവിലൊതുങ്ങാ തീ ആണല്ലോ 
ഈശോയേ എന്റെ ഈശോ നീ 

ഒരു കുഞ്ഞിളം കാറ്റിൽ 
പറന്നുയരുന്നൊരു അപ്പമല്ലേ  
ഒരു തുള്ളിമഴയിൽ 
അലിഞ്ഞുതിരുന്നൊരു ഭോജ്യമല്ലേ 
എന്നിട്ടും നീയെന്നിൽ 
ശക്തിയേകിടുന്നതത്ഭുതമേ 
എന്നിലെ എന്നിൽ നീ 
ജീവനായ് തീരുന്നോരപ്പമല്ലേ 

നാവിലീ അപ്പം അലിഞ്ഞുമറഞ്ഞാലും 
നെഞ്ചിൽ ജ്വലിക്കും സ്നേഹനിലാവാ നീ 
ഹൃദയാർദ്രസ്‌നേഹമേകുമങ്ങയെ 
തേടിവരുന്നിതാ ദൈവമേ  സന്നിധിയിൽ 





Album : Theekkatta Lyrics, Music & Concept : Fr. Shaji Thumpechirayil Vocal : Jessica Shegin (Joyful 6 fame)
Chorus : Merlin Liveiro, Rani Jose, Dimple Sam & Sunil V Joy Orchestration : Leo Antony Flute : Rajesh Cherthala Violin : Anson Francis Mixing : Jinto John (Geetham Studio, Kochi)