കാൽവരിയിൽ ക്രൂശിലായ് മുൾമുടി തൻ ശിരസ്സിലായ്
{ആണിയേറ്റു ചോര വാർന്നു നാഥനന്നു യാഗമായ്} 2
പുളിവീഞ്ഞുമേകി കർത്തൻ വിലാവയ്യോ കുത്തി നിങ്ങൾ
ചുടുചോര ധാര ധാര ഒഴുകീടുന്നു
കാൽവരിയിൽ ക്രൂശിലായ് മുൾമുടി തൻ ശിരസ്സിലായ്
ആണിയേറ്റു ചോര വാർന്നു നാഥനന്നു യാഗമായ്
പുളിവീഞ്ഞുമേകി കർത്തൻ വിലാവയ്യോ കുത്തി നിങ്ങൾ
ചുടുചോര ധാര ധാര ഒഴുകീടുന്നു
{അതു കാണാൻ ഇനിയുമെൻ മനം താങ്ങില്ല} 2
{അലകൾ വീശും കടലു പോലെ ഒഴുകിടും കാട്ടരുവി പോലെ
ദൈവസ്നേഹം ദിനവുമെന്നിൽ ദിവ്യ കാരുണ്യമായിടുന്നു
സ്നേഹമാരി ചൊരിഞ്ഞിടുന്നു} 2
നാഥാ നീയെൻ ആലംബം എൻ സങ്കേതവുമെൻ ആശ്വാസം
{സ്നേഹമേ ജീവനെ എന്നുമെന്നലേക്കൊഴുകീടണെ} 2
കാൽവരിയിൽ..
{എരിയുമൊരു തിരി നാളമായ് ഞാൻ ഉരുകിടുന്നൊരു മനസ്സുമായി
നീറിടുന്നതി നോവുമായി കേണിടും തിരുമുമ്പിലായ്
പാപി എന്നെ നീ കാണണെ} 2
നാഥാ നീയെൻ താങ്ങായെന്നും ഉള്ളിനുള്ളിൽ വസിക്കണമേ
സത്യമേ നിത്യനാം അങ്ങിൽ മാത്രമാണെന്റെ ആശ്രയം
കാൽവരിയിൽ..
Music and lyrics : Praveen Sam Panicker
Orchestration and production : Deny Dencil
Singer : Teena Mary Abraham
Editing : Anu Antony
Cinematography Jishnu k raj
Chorus : Deny Dencil , Joshy George E M
Video Direction : Sanil Xavier