മനുഷ്യാ നീ ലോകമഖിലം നേടിയാലും നിൻ
ആത്മനാശം വന്നു പോയാലെന്തു നേടും
ആത്മാവിനു പകരമായിട്ടെന്തു നൽകും നീ , ഈ
ലോകസമ്പത്തൊന്നു ചേർന്നാൽ തികയുമോ വിലയായ്
ഒരുവനെ അനുഗമിക്കാൻ അഭിലഷിച്ചിടുകിൽ തന്നെ
പൂർണമായി സംത്യജിച്ചും ശൂന്യനായിടണം
അനുദിനം തൻ കുരിശെടുത്തതി മോദമോടെ , ഞാൻ
നടന്നൊരാ വഴിയിലെന്നെ പിൻഗമിച്ചിടണം
ജീവനെ പരിരക്ഷ ചെയ്യാൻ ആഗ്രഹിച്ചിടുകിൽ അതു
നിത്യമായി നഷ്ടമായിടുമെന്നു കരുതിടുവാൻ
എനിക്കായ് തൻ ജീവനൊരുവൻ നഷ്ടമാക്കുകിലെ , അതു
നിത്യമായി നേടുമെന്നും വിശ്വസിച്ചിടാം
Manushya nee logamaghilam nediyaalum nin
Athmanaasham vannupoyaalenthu nedum
Athmavinu pakaramayitenthu nalkum nee, ee
Logasambhathonnu chernnal thikayumo vilayaay
Oruvane anugamikkan abhilashichidukil thanne
Poornamaayi samthyajichum shoonyamayidanam
Anudinam than kurisheduthathi modamode
Nadannora vazhiyilenne pingamichidanam
Jeevane pariraksha cheyyan agrahichidukil athu
Nithyamayi nashtamaayidumennu karuthiduvin
Enikkay than jeevanoruvan nashtamakkukile, athu
Nithyamayi nedumennum vishvasichidaam