മനുഷ്യ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂനം
അനുതാപ കണ്ണുനീർ വീഴ്ത്തി
പാപപരിഹാരം ചെയ്തു കൊൾക നീ (2)
ഫലം നല്കാതുയർന്നു നിൽക്കും - വൃക്ഷ
നിറയെല്ലാം അരിഞ്ഞു വീഴ്ത്തും
എരിതീയിൽ എരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായി തീരും
(മനുഷ്യ......)
ദൈവ പുത്രൻ വരുന്നൂഴിയിൽ - ധാന്യ
കളമെല്ലാം ശുചിയാക്കുവിൻ
നെൽ മണികൾ സംഭരിക്കുന്നു - കെട്ട
പതിരെല്ലാം ചുട്ടെരിക്കുന്നു
(മനുഷ്യ......)
ആയിരങ്ങൾ വീണു താഴുന്നു - മർത്യ
മാനസങ്ങൾ വെന്തു നീറുന്നു
നിത്യ ജീവൻ നൽകിടും നീർച്ചാൽ - വിത്ത്
മരുഭൂവിൽ ജലം തേടുന്നു
(മനുഷ്യ......)
സ്വർഗ്ഗ രാജ്യ മാർഗ്ഗ മങ്ങോളം - കൂർത്ത
മുള്ളു മുട്ടി ഇരുണ്ടു നിൽപ്പു
തീ നരകം തീർത്ത മാർഗ്ഗങ്ങൾ - വീഥി
നിറഞ്ഞു പൂ ചൊരിഞ്ഞു നിൽപ്പൂ
(മനുഷ്യ......)
Manushya nee manaakunnu
Mannilekk Madakum noonam
Anuthapa kannuneer veezhthi
Papapariharam cheythu kolka nee (2)
Bhalam nalkathuyarnnu nilkkum - vriksha
Nirayellam arinjuveezhthum
Eri theeyil erinju veezhum
Neeri niram maari chambalayi theerum
(Manushya........)
Devaputhran varunoozhiyil - dhanya
Kalamellam shuchiyakkuvan
Nelmanikal sambharikunnu - ketta
Pathirellam chutterikkunnu
(Manushya........)
Ayirangal venu thazhunnu - marthya
Maanasangal venthu neerunnu
Nithya jeevan nalkidum neerchaal - vithu
Marubhoovil jalam thedunnu
(Manushya........)
Swarga rajya margamangolam - koortha
Mullu mutti irundu nilppu
Thee narakam theertha margangal - veedhi
Niranja poo chorinju nilppu
(Manushya........)