നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുവേ (2)
നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീച്ചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും (2)
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ
കാൽവരി മലമുകളേറി നീ ഞങ്ങൾക്കായ്
കാൽക്കരം ചേർന്ന് തൂങ്ങി മരിച്ചുയ്യിരേകിയ (2)
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ
അന്നന്നു ഞങ്ങള്ക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ (2)
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ
ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോടെ എതിർക്കുന്ന
മാത്രയിൽ ജയം തന്നു കാത്തുസൂക്ഷിച്ചീടുന്ന (2)
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ
ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്
ദിനം പ്രതി പക്ഷവാദംചെയ്തു ജീവിച്ചീടുന്ന (2)
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ
ലോകത്തിൽ ഞങ്ങള്ക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദൂഷിച്ചീടിലും പോന്നേശുവേ (2)
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ
നിത്യ ജീവ മൊഴികൾ നിന്നിലൂടെ പരനേ
നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും (2)
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ
Neeyallo njangalkkula divya sampatheshuve
Neeyallathilla bhoovil aagrahippanarume (2)