അമ്മെ കന്യാ മരിയെ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ (2)
നിൻ പ്രിയ മക്കളാം ഞങ്ങൾ ...
അണയുന്നു തായേ സവിധെ നിൻ...
Chorus:
കനിവിൻ കടലേ കാത്തീടണേ
അമലോത്ഭവയെ എൻ ആശ്രയമേ (2)
അമ്മെ കന്യാ മാരിയെ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
Anupallavi:
രോഗികൾ പീഡിതർ ആകുലരായവർ ആശ്വാസം തേടിയലഞ്ഞവരെ
ആത്മാവിൽ ആഴമാം മുറിവുകളാൽ മനം തകർന്നങ്ങേ സന്നിധെ ചേർന്നവരെ
തുണയേകിടു അമ്മെ അഭയം അരുളു അമ്മെ കരുണാനിധിയെ
Chorus:
കനിവിൻ കടലേ കാത്തീടണേ
അമലോത്ഭവയെ എൻ ആശ്രയമേ (2)
അമ്മെ കന്യാ മാരിയെ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
Charanam:
പാപത്തിൻ തമസ്സിലെൻ മനം അലിയുമ്പോൾ സ്വാന്തനമേകി നീ നയിച്ചീടണേ
ആന്തരികാനന്ദം നൽകി നീ എന്നെ മാറോടു ചേർത്തെന്നും പഠിപ്പിക്കണേ
ശാന്തിയും സൗഖ്യവും സന്തോഷവും നാഥേ എനിക്കെകണേ
Chorus:
കനിവിൻ കടലേ കാത്തീടണേ
അമലോത്ഭവയെ എൻ ആശ്രയമേ (2)
അമ്മെ കന്യാ മരിയെ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ (2)
നിൻ പ്രിയ മക്കളാം ഞങ്ങൾ ...
അണയുന്നു തായേ സവിധെ നിൻ...
Chorus:
കനിവിൻ കടലേ കാത്തീടണേ
അമലോത്ഭവയെ എൻ ആശ്രയമേ (2)
Song: Amme Kanyamariye
Album: Jeevante Kaasa
Singer: Elizabeth Raju
Lyrics, Music & Orchestration: Darwin Jose & Thomas Jose
Chorus: Bindu and team, Soniya, Sofiya & Meril
Sound recording: Tunes Studio, Chalakudy
Sound mixing and post-processing: Geetham Studio, Cochin
Lyrical Video: Darwin Jose