ചോര പൊടിഞ്ഞു വാനം കാൽവരീ മാമലേ
ശോണിതശോഭയാർന്ന് എൻ രാജൻ ക്രൂശതിൽ
ആ മര തൂണിൽ തീർത്തു സിംഹാസനം പ്രിയൻ
മുൾമുടി കിരീടം മോടിയായ് ചാർത്തിയോൻ
രാജാധി രാജൻ വാഴ്ക(2)
തൂണു ചേർത്ത് തറച്ചോരാ പദാരേ ഭൂതലം
പാണിമേലാണികൾ അംശദണ്ഡൊരുക്കി
ചാട്ട വരച്ചു ചേർത്ത ചായങ്ങൾ മേലാകെ
പട്ടു വിരിച്ചതാം മേലങ്കി നെയ്യവേ
രാജാധി രാജൻ വാഴ്ക(2)
മേഘമിരുണ്ടു ചേർന്ന് ഭേരി മുഴക്കിയെ
ദൂതഗണങ്ങളോ ഘോഷമുണർത്തിയെ
ഭൂമി നനുത്തു പെയ്തു താതൻ്റെ കണ്ണീരോ
ഉള്ളു പിടഞ്ഞതല്ലത് ഉള്ളം നിറഞ്ഞതാ
രാജാധി രാജൻ വാഴ്ക(2)
യൂദന്മാർ വിറച്ചു പോയ് അയ്യോ തോറ്റമ്പൊടെ
ചങ്കു തുളച്ചതോ ഭീതി മറയ്ക്കുവാൻ
പുത്തൻ പുരാണം ചേർക്ക നാളേറെ പാടുവാൻ
മൃത്യുവാൽ മൃത്യുവേ വെന്നിയ ശീലുകൾ
രാജാധി രാജൻ വാഴ്ക(4)
Lyrics, Music Improvisation & Direction : Fr. Rojan Purackal
Vocal : Christin Jose Vadasseril
Narration : Fr. Shaji Thumpechirayil
Chorus : Fr. Rojan Purackal, Rinaldo Anto, Joel Jacob Philipose
Arrangement, Orchestration & Violin : Rinaldo Anto
Add. Programming, Mix & Mastering : Vineeth Esthaphan
Recording : Roger Benny & Sebin Sabu
Produced by : Achayanz' Framez
Camera & Editing : Ajo K Mathew
Chora Podinju Vanam Lyrics | Chora Podinju Vanam Malayalam Lyrics | Rajadhi Rajan Vazhka Lyrics | Rajadhi Rajan Vazhka Malayalam Lyrics | Chora Podinju Vanam Karaoke Download | Chora Podinju Vanam Mp3 Download | Rajadhi Rajan Vazhka Karaoke | Rajadhi Rajan Vazhka Mp3 Download